ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ.
ഇന്ന് വൈകിട്ട് ആറുമണി മുതൽ ഏപ്രിൽ 27 വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ.
ജില്ലാ കളക്ടർ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുയോഗങ്ങൾ പാടില്ല, അഞ്ചിൽ അധികം ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തി. സ്ഥാനാർത്ഥികളുടെ നിശബ്ദ പ്രചാരണത്തിന് തടസ്സമില്ലെന്നും നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഇതുകൂടാതെ തൃശൂർ ജില്ലയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രില്‍ 24 (ഇന്ന്) വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ട് 6 മണിക്കാണ്. വോട്ടെടുപ്പ് നടക്കുന്ന 26 ന് ശേഷം ഏപ്രില്‍ 27 ന് രാവിലെ 6 വരെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ടാകും. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി ആര്‍ കൃഷ്ണതേജയാണ് ഉത്തരവിട്ടത്.

ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല.

Spread the love

By Editor

Leave a Reply

Your email address will not be published. Required fields are marked *