അമേഠിയിൽ രാഹുൽ ​ഗാന്ധി മത്സരിക്കുമോയെന്നതിൽ തീരുമാനം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. ഇന്ന് തുടങ്ങുന്ന സ്ഥാനാർത്ഥി നിർണ്ണയ സമിതി തിരുമാനം കൈകൊള്ളും.മേയ് ആദ്യ വാരം രാഹുൽ അമേഠിയിൽ നാമനിർദേശപത്രിക സമർപ്പിക്കും വിധമാകും പ്രഖ്യാപനം. അമേഠിയിൽ മെയ് 20നാണ് തെരഞ്ഞെടുപ്പ് നടക്കുക. റായ്ബറേലി മണ്ഡലത്തിലെ പ്രിയങ്കാ ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വ നിർ​ദേശത്തിലും തീരുമാനം ഉടനുണ്ടായേക്കും. 

അതേസമയം റായ്ബറേലിയിൽ മത്സരിക്കാനായി വരുൺ ഗാന്ധിയ്ക്ക് മേൽ സമ്മർദം ശക്തമാക്കുകയാണ് ബിജെപി. റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന നിലപാട് പിൻവലിക്കണമെന്ന് വരുണിനോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നടപടി. വരുൺ റായ്ബറേലിയിൽ മത്സരിച്ചാൽ അനുകൂലമാകുമെന്ന് ബിജെപി വിലയിരുത്തൽ.

പരമ്പരാ​ഗതമായി തന്നെ കോൺ​​ഗ്രസിന്റെ തന്ത്രപ്രധാനമായ സീറ്റുകളായ അമേഠി, റായ്ബറേലി എന്നിവിടങ്ങളിൽ യഥാക്രമം രാഹുൽ ​ഗാന്ധിയും പ്രിയങ്കാ ​ഗാന്ധിയും തന്നെ മത്സരിക്കണമെന്ന് കോൺ​ഗ്രസ് ഇലക്ഷൻ കമ്മിറ്റിയുടെ ഉത്തർപ്രദേശ് യൂണിറ്റാണ് നിർദേശിച്ചിരുന്നത്. 2019 വരെ 15 വർഷം അമേഠി ലോക്‌സഭാ സീറ്റിനെ പ്രതിനിധീകരിച്ച രാഹുൽ ഗാന്ധി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്മൃതി ഇറാനിയോടാണ് പരാജയപ്പെട്ടത്. ഇത്തവണ രാഹുൽ വയനാട്ടിലും മത്സരിക്കുന്നുണ്ട്.

Spread the love

By Editor

Leave a Reply

Your email address will not be published. Required fields are marked *