കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യേതര ലഹരി ഉപയോഗവും കൊലപാതകവും റാഗിങ്ങും തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധവും കൂടുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി നേതാക്കളും ജനവും പ്രതിഷേധ സ്വരമുയര്‍ത്തുകയാണ്. കേരളത്തില്‍ റാഗിങ്ങും ലഹരിക്കടത്തും കൊലപാതകവും തുടര്‍ക്കഥയാകുമ്പോള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുന്നുവെന്നും അതിനു ചുമതലയുള്ള പോലീസിന്റെ നിസ്സംഗ മനോഭാവവും വിഷയം കൂടുതല്‍ വഷളാക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്സിന്റെ മീഡിയ വക്തവു കൂടിയായ ശ്രീ ജോയി ചിറ്റിലപ്പിള്ളി ഭുമികയോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ പോലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മായലോകത്ത് കാഴ്ചകള്‍ക്കപ്പുറം സംസ്ഥാനത്തിന്റെ സാമൂഹിക സുരക്ഷ ഭീഷണികളെ മനിസ്സിലാക്കാന്‍ ശ്രമിക്കണമെന്നും ക്രമസമാധാന വാഴ്ചയ്ക്ക് അനുയോജ്യമായ അവസ്ഥകള്‍ സംസ്ഥാനത്ത് സംജ്ജാതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ശക്തമായി ഇതിനെ അബലപ്പിക്കുന്നതായും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
