മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ
ഗാന്ധിജി സ്റ്റഡി സെന്റർ നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ തറക്കല്ലിടിൽ ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനും പാർട്ടി സംസ്ഥാന കോർഡിനേറ്റരുമായ അപു ജോൺ ജോസഫ് നിർവഹിച്ചു. തുടർന്ന്ന് പാർട്ടി നേതൃയോഗവും നടന്നു. ചടങ്ങിൽ ജില്ലാ പ്രസിഡൻറ് മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു. സ്നേഹ വീടിന്റെ നിർമ്മാണത്തിന് മുഖ്യ നേതൃത്വം വഹിക്കുന്ന പാർട്ടി സംസ്ഥാന ഹൈപവ്വർ കമ്മിറ്റി അംഗം ആലിക്കുട്ടി എറക്കൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
-പാർട്ടി ജില്ലാ നേതാക്കളായ കെ എം ഇഗ്നേഷ്യസ് ,ടി ഡി ജോയ്, വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് കെ സിദ്ധാനന്ദൻ, കെ വി ജോർജ്, തോമസ് ടി. ജോർജ്, എബ്രഹാം കുര്യൻ, സക്കീർ ഒതല്ലൂർ, എ ജെ ആൻറണി, നിതിൻ ചാക്കോ കൂവേലിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിൻസി അനിൽ, ജബ്ബാർ കിഴിക്കര, ബാബു കോലാനിക്കൽ, സജീഷ് ഫിലിപ്പ് ,സ്നേഹലത ,രാമൻ പള്ളിക്കൽ തുടങ്ങിയവർ സംസാരിച്ചു.